എറണാകുളം: അഭിഭാഷകരും മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.
നേരത്തേ അഭിഭാഷകരുടെ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ് എടുത്തു
വെളളിയാഴ്ച പുലര്‍ച്ചെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് വിദ്യാര്‍ഥികളും അഭിഭാഷകരും ഏറ്റുമുട്ടിയത്. പിന്നീട് പകലും ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.
ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന് പരിപാടിയുടെ പിന്നാലെയായിരുന്നു സംഘര്‍ഷം.
ഇന്ന് ഉച്ചയോടെ വീണ്ടും ഉണ്ടായ സംഘര്‍ഷത്തില്‍ കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ കുപ്പികളും കല്ലും മഹാരാജാസ് കോളേജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. എന്നാല്‍ വിദ്യാര്‍ഥികളാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: