എറണാകുളം: മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷക – വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. അഭിഭാഷകര്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന 10 വിദ്യാര്‍ഥികളുടെ പേരിലാണ് കേസ്.
മഹാരാജാസ് കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ ഇന്നും വാക്‌പോര് നടന്നു. അഭിഭാഷകര്‍ മഹാരാജാസ് കോളേജിലേയ്‌ക്ക് കല്ലും ബിയര്‍ കുപ്പികളും എറിയുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു.
എറണാകുളം ജില്ലാ കോടതി ബാര്‍ അസോസിയേഷന്റെ പരിപാടിയിലേക്ക് ഇന്നലെ മഹാരാജാസിലെ വിദ്യാര്‍ഥികള്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ ആരോപിച്ചത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും അഭിഭാഷകര്‍ക്കും ഒപ്പം പിടിച്ചു മാറ്റാന്‍ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
എന്നാല്‍ അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ഥിനികളോടുള്‍പ്പെടെ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: