നിലവില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഭാരതം. ഈ ദശകത്തിന്റെ അവസാനത്തോടെ, ആഗോള വ്യോമയാനമേഖലയിലെ ശക്തികേന്ദ്രം എന്ന സ്ഥാനം ഉറപ്പിച്ച്, 300 ദശലക്ഷം ആഭ്യന്തര യാത്രക്കാര്‍ക്കു രാജ്യം സേവനം നല്‍കുമെന്നാണു പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലെ ഈ അതിവേഗ വളര്‍ച്ച വികസിക്കുന്ന വ്യോമയാന വ്യവസായത്തെ മാത്രമല്ല; ദശലക്ഷക്കണക്കിന് ഭാരതീയരുടെ വര്‍ധിച്ചുവരുന്ന അഭിലാഷങ്ങളെയും സൂചിപ്പിക്കുന്നു.
അതിവേഗം വികസിക്കുന്ന വ്യോമയാന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍, അടിയന്തിര ആവശ്യകത പൈലറ്റുമാരുടേതാണ്. വളര്‍ച്ചാപാത നിലനി
ര്‍ത്തുന്നതില്‍ നിര്‍ണായക ഘടകമാണിത്. വ്യോമയാന മന്ത്രാലയത്തിന്റെ സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, അടുത്ത രണ്ടു ദശകങ്ങളില്‍ ഭാരതത്തിലെ പൈലറ്റുമാരുടെ ആവശ്യകത കുറഞ്ഞത് അഞ്ചുമടങ്ങ് വര്‍ധിക്കുമെന്നാണു പ്രതീക്ഷ. നിലവിലുള്ള എണ്ണത്തില്‍നിന്ന് ഗണ്യമായ വര്‍ധനയാണിത്. വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡു അവതരിപ്പിച്ച പുരോഗമനപരമായ സംരംഭങ്ങളുടെ ഫലമായി രാജ്യത്തെ വ്യോമയാന മേഖല യാത്രക്കാരുടെ ഗതാഗതത്തിലും വിമാനങ്ങളുടെ വികാസത്തിലും ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കുന്നതാണ് ആവശ്യകതയിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം.
ഇന്ത്യ നിലവില്‍ 38 ഫ്‌ലൈറ്റ് ട്രെയിനിങ് ഓര്‍ഗനൈസേഷനുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. വൈദഗ്ധ്യമുള്ള പൈലറ്റുമാരുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍, പരിശീലന വിമാനങ്ങളുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനയോടെ, രാജ്യത്ത് വലുതും ലോകോത്തരവുമായ ആകാശപ്പറക്കല്‍ പരിശീലന ആവാസവ്യവസ്ഥ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവില്‍, ഭാരതത്തിലെ ചെറിയ യാത്രാവിമാന വിപണി പ്രധാനമായും വിദേശ കമ്പനികളാണ് നിയന്ത്രിക്കുന്നത്. ആഭ്യന്തര കമ്പനികള്‍ക്ക് ഇതില്‍ കാര്യമായ സ്വാധീനമില്ല.
പൂര്‍ണമായും സ്വയംപര്യാപ്തമാകാന്‍, നമ്മുടെ രാജ്യത്തിന് തദ്ദേശീയ യാത്രാവിമാനങ്ങളുടെ വികസനം ആവശ്യമാണ്. ഇത് രാജ്യത്തിന്റെ വൈദഗ്ധ്യവും കഴിവുകളും പ്രദര്‍ശിപ്പിക്കും. ഭാരതത്തെ എയ്റോസ്പേസ് ഘടക നിര്‍മ്മാണത്തിന് മുന്‍ഗണനയുള്ള ലക്ഷ്യസ്ഥാനമായി മാറ്റുകയും ചെയ്യും. പ്രാരംഭ രൂപകല്‍പ്പന മുതല്‍ അന്തിമ ഉത്പാദനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും മികവ് പുലര്‍ത്തുന്നതിലൂടെ, അത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ വ്യോമയാന വ്യവസായത്തെ ഗണ്യമായി ശക്തിപ്പെടുത്തും.
ശാസ്ത്രീയ-വ്യാവസായിക ഗവേഷണ സമിതി-നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് (ഇടകഞചഅഘ) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച ‘ഹംസ-3 (ന്യൂ ജനറേഷന്‍)’ വിമാനം, വ്യോമയാത്രാസമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി പുരോഗതികള്‍ ഉള്‍ക്കൊള്ളുന്നു.
അത്യാധുനിക ഗ്ലാസ് കോക്ക്പിറ്റ്, ഇന്ധനക്ഷമതയുള്ള റോട്ടാക്‌സ് 912 സ്‌പോര്‍ട്ട് എന്‍ജിന്‍, 620 നോട്ടിക്കല്‍ മൈല്‍ റേഞ്ച്, ഏഴ് മണിക്കൂര്‍ സ്ഥിരത തുടങ്ങിയ മെച്ചപ്പെടുത്തിയ പ്രകടന അളവുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വിമാനം ആധുനിക പരിശീലന വിമാന മാനദണ്ഡങ്ങളെ പുനര്‍നിര്‍വചിക്കുന്നു. പ്രധാന അംഗീകാരങ്ങള്‍ നേടിയ ഹംസ-3(ന്യൂ ജനറേഷന്‍) ഇപ്പോള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകാരവും നേടി. ഐഎഫ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അതിന്റെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികളും സ്വീകരിച്ചു.
രാജ്യത്തിന്റെ വ്യോമയാന അഭിലാഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സിഎസ്‌ഐആര്‍- എന്‍എഎലിന്റെ ഹംസ-3 സുപ്രധാന നാഴികക്കല്ലാണ്. ഈ ദശകത്തിന്റെ അവസാനത്തോടെ ഭാരതത്തെ ആഗോള വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുകയും 2047 ഓടെ വികസിത ഭാരതം എന്ന വിശാലമായ ലക്ഷ്യം കൈവരിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടുമായി ഇത് പൊരുത്തപ്പെടുന്നു.
വ്യവസായ പങ്കാളിയുമായുള്ള സിഎസ്‌ഐആര്‍- എന്‍എഎലിന്റെ സമീപകാല സഹകരണം, ഹംസ-3(എന്‍ജി) വിമാനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച്, ആഭ്യന്തര-അന്തര്‍ദേശീയ ആവശ്യകത നിറവേറ്റുന്നതു ലക്ഷ്യമിടുന്നു. ബെംഗളൂരുവില്‍ സ്ഥാപിക്കുന്ന ഈ ഉല്‍പ്പാദനകേന്ദ്രം പ്രതിവര്‍ഷം 36 വിമാനങ്ങള്‍ നിര്‍മിക്കും. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇത് 72 യൂണിറ്റുകളായി ഉയര്‍ത്തും. രാജ്യത്തെ ആദ്യത്തെ പൂര്‍ണ-സംയോജിത എയര്‍ഫ്രെയിം വിമാനമെന്ന നിലയില്‍, ഹംസ-3 (എന്‍ജി) പരിവര്‍ത്തനതാരകമാണ്. ഇത് അടുത്ത തലമുറയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ഫ്‌ലൈയിങ് ക്ലബ്ബുകളെ പ്രാപ്തമാക്കുകയും ഹോബി ഫ്‌ലൈയിങ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പരിശീലനത്തിനപ്പുറം, നിരീക്ഷണം, ആകാശ ഫോട്ടോഗ്രാഫി, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ ഹന്‍സ-3 വലിയ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നു. ഇതിന്റെ വിന്യാസം ചെറുകിട വിമാന നിര്‍മാണ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കും. പ്രാദേശിക അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. വ്യോമയാന വിതരണശൃംഖലയില്‍ സംഭാവനയേകാന്‍ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രാപ്തമാക്കും. രാജ്യത്തിന്റെ സ്വയംപര്യാപ്ത പ്രസ്ഥാനത്തില്‍ വ്യോമയാന മേഖല നിര്‍ണായക പങ്ക് വഹിക്കുന്ന, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഭാരതത്തിന്റെ പുരോഗതിയെയാണ് ഹംസ-3(എന്‍ജി അടയാളപ്പെടുത്തുന്നത്. ചെലവ് കുറഞ്ഞതും വൈവിധ്യമാര്‍ന്നതുമായ പരിശീലന വിമാനമായി ഇത് നിലകൊള്ളുമ്പോള്‍, ആഗോളതലത്തില്‍ എയ്റോസ്പേസ് നിര്‍മാണത്തില്‍ മത്സരിക്കാനുള്ള ഭാരതത്തിന്റെ സന്നദ്ധതയെയും ഇത് സൂചിപ്പിക്കുന്നു.സിഎസ്‌ഐആര്‍- എന്‍എഎല്ലും വ്യവസായ പങ്കാളിയും തമ്മിലുള്ള സഹകരണം വര്‍ത്തമാനകാല ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, വ്യോമയാനം, നവീകരണം, സാങ്കേതികവിദ്യ എന്നിവയില്‍ പ്രമുഖ സ്ഥാനം കൈക്കൊള്ളുന്ന ഭാവി രൂപപ്പെടുത്തുകയുമാണ്.
ഭാരതത്തിന്റെ വ്യോമയാന വ്യവസായം സമാനതകളില്ലാത്ത വളര്‍ച്ചയുടെ വക്കിലാണ്. കരുത്തുറ്റ സംരംഭങ്ങള്‍, ഹംസ-3(എന്‍ജി) പോലുള്ള നൂതന സാങ്കേതികവിദ്യകള്‍, പങ്കാളികളുടെ കൂട്ടായ പരിശ്രമം എന്നിവയിലൂടെ, രാജ്യം ആഗോള വ്യോമയാന കേന്ദ്രമായി സ്വയം മുന്നേറാന്‍ സജ്ജമാകുകയാണ്. കരുത്തുറ്റതും സ്വയംപര്യാപ്തവുമായ ബഹിരാകാശ ആവാസ വ്യവസ്ഥയ്‌ക്കുള്ള അഭിലാഷങ്ങളും ഇതു നിറവേറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: