കൊച്ചി: ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരുക്കേറ്റു. ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാരക ആയുധങ്ങളുമായി നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. അതേ സമയം കോടതിക്ക് മുന്നില്‍ വെച്ച് വിദ്യാര്‍ഥിനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറയുന്നത്.
അഭിഭാഷകർ മദ്യപിച്ച് വിദ്യാർത്ഥികളെ ഉൾപ്പെടെ ശല്യം ചെയ്‌തെന്നും ഇത് ചോദ്യം ചെയ്തതിൻറെ പേരിലായിരുന്നു വിദ്യാർത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്‌ഐയുടെ മറുപടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ എത്തിയ പോലീസുകാര്‍ക്കും പരുക്കേറ്റു. പോലീസിന് മുന്നില്‍ വെച്ച് പോലും ഇരു കൂട്ടരും ഏറ്റുമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: