World

ഇന്ത്യയ്‌ക്കുമേലുള്ള 26% അധിക തീരുവ നിർത്തി വെച്ച് ട്രംപ്: ഔദ്യോഗിക പ്രസ്താവനയുമായി വൈറ്റ് ഹൗസ്

Published by

ഇന്ത്യയ്‌ക്ക് മേലുള്ള അധിക തീരുവകൾ നിർത്തിവയ്‌ക്കുന്നതായി യുഎസ് പ്രഖ്യാപിച്ചു. എന്നാൽ ചൈനയോട് വിട്ടുവീഴ്‌ച്ച ഇല്ല എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 2 ന്, യുഎസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന 60 ഓളം രാജ്യങ്ങൾക്ക് സാർവത്രിക തീരുവ ചുമത്തുകയും ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് അധിക നികുതി ചുമത്തുകയും ചെയ്തു,

ഇത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ ചെമ്മീൻ മുതൽ ഉരുക്ക് വരെയുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പനയെ ബാധിച്ചേക്കാമെന്ന് ആശങ്ക ഉയർന്നിരുന്നു. വ്യാപാര കമ്മി കുറയ്‌ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമായിരുന്നു ഈ നീക്കം.

തായ്‌ലൻഡ്, വിയറ്റ്‌നാം, ചൈന തുടങ്ങിയ എതിരാളികൾക്ക് ഇന്ത്യയ്‌ക്ക് മേൽ 26 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തി. ഈ താരിഫ് താൽക്കാലികമായി നിർത്തിവച്ചത് ഹോങ്കോങ്ങ്, മക്കാവു എന്നിവയുൾപ്പെടെ ചൈനയ്‌ക്ക് ബാധകമല്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by