കൊച്ചി ; മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവൂർ റാണ കൊച്ചിയിലുമെത്തിയിരുന്നതായി സൂചന . 2008 നവംബർ 26 മുതൽ രണ്ടു ദിവസം നീണ്ട മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്ന സുപ്രധാന വിവരങ്ങളിൽ ഇവയും പെടും.
2008 നവംബർ പകുതിയോടെയാണ് റാണ കൊച്ചിയിലെത്തിയതും താജ് ഹോട്ടലിൽ താമസിച്ചതും എന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ വിശദമായ അന്വേഷണം നടത്തിയിരുന്നെങ്കിലും റാണയെ പിടികൂടാൻ സാധിക്കാതിരുന്നതിനാൽ അക്കാലത്ത് വിവരങ്ങൾ ലഭിക്കൽ പ്രയാസമായിരുന്നു .ഏതാനും പേരുകൾ, ഭീകരവാദവുമായി ബന്ധമുള്ള ലിങ്കുകൾ ഒക്കെ റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ
തഹാവുർ റാണ കൊച്ചി പോർട് ട്രസ്റ്റ്, ഷിപ്‍യാർഡ് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളിൽ റാണ സന്ദർശനം നടത്തി എന്ന തരത്തിൽ ചില റിപ്പോർട്ടുകളൊക്കെ അക്കാലത്ത് പുറത്തു വന്നിരുന്നുവെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ കൂടിയായിരുന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു.
യുഎസില്‍ നിന്ന് ഇത്തരമൊരു കുറ്റവാളിയെ വിട്ടുകിട്ടുക ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് ബെഹ്റ പറഞ്ഞു. 2011ൽ തന്നെ റാണയെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയിരുന്നു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷമാണ് വിട്ടുകിട്ടുന്നത്. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് പല വിവരങ്ങളും റാണയിൽനിന്ന് കിട്ടുമെന്നും ലോക്നാഥ് ബെഹ്റ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: