പട്‌ന: ബിഹാറിലെ വിവിധ ജില്ലകളിലുണ്ടായ ഇടിമിന്നലില്‍ 25 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നളന്ദയില്‍ 18 മരണങ്ങളും സിവാനില്‍ രണ്ട് മരണങ്ങളും കതിഹാര്‍, ദര്‍ഭംഗ, ബെഗുസാരായ്, ഭഗല്‍പൂര്‍, ജെഹനാബാദ് എന്നിവിടങ്ങളില്‍ ഒരുമരണം വീതവും ഉണ്ടായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മോശം കാലാവസ്ഥയില്‍ ജനങ്ങള്‍ പൂര്‍ണ്ണമായും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: