അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് കനയ്യ കുമാര്‍. ഇപ്പോള്‍ കോണ്‍ഗ്രസിലാണ് താനെന്ന് കനയ്യ മറന്നു പോയി. പഴയ കമ്മ്യൂണിസ്റ്റ് ബന്ധത്തിന്റെ ഹാങ്ങ് ഓവറില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. രാഹുല്‍ഗാന്ധി അനുകരിച്ച് വെള്ള ടീഷര്‍ട്ട് അണിഞ്ഞാണ് കനയ്യ എത്തിയത്.
സമ്മേളനത്തില്‍ ജീവിച്ചിരിക്കുന്ന രണ്ട് അംഗങ്ങള്‍ക്കും അനുശോചനം അവതരിപ്പിച്ചു. പിന്നീട് പത്രക്കുറിപ്പില്‍ നിന്ന് അതു നീക്കം ചെയ്ത് തടി രക്ഷപ്പെടുത്തിയത്.
നേതൃത്വം തിരിച്ചറിയേണ്ടത് യഥാര്‍ത്ഥ പ്രവര്‍ത്തകരുടെ സങ്കടങ്ങളാണെന്ന് കോട്ടയംകാരിയായ രഹാന റിയാസ് ചിസ്തിയുടെ അഭിപ്രായത്തെ സദസ് വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള നേതാവാണ് രഹാന. വലിയ വായില്‍ വര്‍ത്തമാനം പറയുന്ന നേതാക്കളെയല്ല 10 പേരെയെങ്കിലും ഒരു ബൂത്തില്‍ കണ്ടെത്താന്‍ കഴിയുന്നവരെയാണ് നേതാക്കള്‍ ആക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
സോണിയ ഗാന്ധി വേദിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രസംഗിക്കാന്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: