ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഏഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്.
ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുദീപിന്റെ മര്‍ദനം സഹിക്കാനാകാതെയാണ ഭാര്യ നസിയ അരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടന്നതിനിടെയാണ് ആത്മഹത്യ.
കോടതി നിര്‍ദേശ പ്രകാരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് സുദീപിനെ പൊലീസ് പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസമാണ് ഭാര്യയും മാതാവും ചേര്‍ന്ന് ജാമ്യത്തിലിറക്കിയത്.
ഭാര്യയും ഭര്‍ത്താവും രണ്ടിടങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്. നേരം പുലര്‍ന്നിട്ടും സുദീപ് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുദീപിനും നസിയക്കും ഒരു മകനുണ്ട്. സംസ്‌ക്കാരം വെളളിയാഴ്ച ഉച്ചയ്‌ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക