കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. സ്ഥലത്ത് ആടിനെ പുലി ആക്രമിച്ച് കൊന്ന നിലയില്‍ കണ്ടെത്തി.
പൂഴിത്തോട് മാവട്ടത്ത് ബുധനാഴ്ച രാത്രിയാണ് ആടിനെ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഷെഡില്‍ കെട്ടിയിരുന്ന ആടിനെ പുലി ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
വനം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ജനവരിയിലും ഇവിടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരന്നു. വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായതോടെ വനം വകപ്പ് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: