തൃശുർ: ജന്മഭൂമി സുവർണ ജൂബിലിയോടനുബന്ധിച്ച് തൃശൂരിൽ ഏപ്രിൽ 25, 26, 27 തീയതികളിൽ ആയൂർവേദ വിജ്ഞാൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. തൃശൂർ ശക്തൻ നഗറിൽ നടക്കുന്ന ഫെസ്റ്റിൽ ആയൂർവേദ പ്രദർശനം, സെമിനാറുകൾ, വൈദ്യപരിശോധന ക്യാമ്പ് തുടങ്ങിയവ ഉണ്ടായിരിക്കും.
സാമൂഹ്യ പ്രതിബദ്ധതയോടെ 50 വർഷം പിന്നിടുന്ന ജന്മഭൂമി, ഈ സുവർണ്ണ ജൂബിലി വർഷത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോൺക്ലേവുകൾ, പ്രദർശനങ്ങൾ തുടങ്ങിയവ നടത്തിവരുന്നു. തൃശൂർ, പാലക്കാട് ജില്ലകളിലെ ആയുർവേദ പാരമ്പര്യം കണക്കിലെടുത്ത്, ശ്രീവത്സം വിദ്യാഭ്യാസ ട്രസ്റ്റുമായി സഹകരിച്ച് “ആയുർവേദം – സുരക്ഷിതത്വവും കാര്യക്ഷമതയും” എന്ന മുദ്രാവാക്യവുമായി മൂന്ന് ദിവസത്തെ ദേശീയ സെമിനാറും എക്സിബിഷനും സംഘടിപ്പിക്കുന്നത്.
പ്രമുഖ ആയുർവേദ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സെമിനാറുകൾ, ആശയവിനിമയം, മെഗാ ആയുർവേദ പ്രദർശനം, ആയുർവേദ മെഡിക്കൽ ക്യാമ്പ്, ആയുർവേദ ഗവേഷണ പ്രബന്ധങ്ങൾ, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി ആയുർവേദ അവബോധ പരിപാടികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (AMMOI), ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ (AHMA), ആയുർവേദ പ്രമോഷൻ സൊസൈറ്റി (APS) തുടങ്ങിയ പ്രമുഖ ആയുർവേദ വ്യവസായ സംഘടനകൾ ഈ പരിപാടിയിൽ ജന്മഭുമിയുമായി സഹകരിക്കുന്നു. കേരളത്തിൽ, പ്രത്യേകിച്ച് തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആയുർവേദത്തിന്റെ പ്രചാരണത്തിൽ ഈ ഫെസ്റ്റ് ഒരു വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കും. കൂടാതെ, വ്യവസായ പങ്കാളികൾക്ക് സമൂഹത്തിൽ കൂടുതൽ പരിചയം നേടുന്നതിനും, മറ്റ് ആയുർവേദ പങ്കാളികളുമായുള്ള ബന്ധത്തിനും, ആയുർവേദ മേഖലയിലെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിവിനും ഇത് സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: