തിരുവനന്തപുരം: കല്ലറയില്‍ അഞ്ച് കടകള്‍ കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് മടവൂര്‍ മുട്ടയം തുമ്പോട് സ്വദേശി സനോജ്(49) നെ ആണ് അറസ്റ്റ് ചെയ്തത്.
കല്ലറ എആര്‍എസ് ജംഗ്ഷനുസമീപമുള്ള ശ്രീലക്ഷ്മി പൂക്കട, സമീപമുള്ള ശരവണ പടക്കക്കട, ഫാമിലി പ്ലാസ്റ്റിക്, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍, തോട്ടത്തില്‍ ഫൈനാന്‍സിയേഴ്സ് എന്നിവിടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്.ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു മോഷണം.
പടക്കക്കടയില്‍ നിന്ന് നാലായിരം രൂപയും മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു.പൂക്കടയില്‍നിന്നും പണം കവര്‍ച്ച ചെയ്തു.. ഫാമിലി പ്ലാസ്റ്റിക്കില്‍ സാധനങ്ങള്‍ അടുക്കിവച്ചിരുന്നതിനാല് ക്യാഷ് കൗണ്ടറിനടുത്ത് എത്താന്‍ കഴിഞ്ഞില്ല. ഇവിടെ സിസിടിവി ക്യാമറ ഇളക്കി മാറ്റിയശേഷമാണ് അകത്ത് കയറിയത്.
പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി നശിപ്പിക്കാനായി എത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: