ദുബായ്: യുഎഇയിലേക്ക് രണ്ട് മണിക്കൂര്‍ കൊണ്ട് വെള്ളത്തിനടിയിലൂടെ എത്തുന്ന യാത്ര ഏറെ പ്രതീക്ഷകളുണര്‍ത്തുന്നു. ഇപ്പോഴത്തെ നാല് മണിക്കൂര്‍ വിമാന യാത്രയെയാണ് നേര്‍പകുതിയാക്കി ചുരുക്കാന്‍ പോകുന്നത്.
ഈ അതിവേഗ അന്തര്‍ജല യാത്രാപദ്ധതി നിര്‍ദ്ദേശിച്ചത് യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് (National Advisor Bureau- NAB) ആണ് . ഹൈ സ്പീഡ് അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ യാത്രയാണ് ഉദ്ദേശിക്കുന്നത്.
മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും സഞ്ചരിക്കുക. മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കായിരിക്കും കടലിനടിയിലൂടെയുള്ള യാത്ര. ചരക്ക് നീക്കവും നടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് നിലവില്‍ യുഎഇ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: