മുംബൈ: ‘ഞാന്‍ നല്ലതല്ലാത്ത ആളുകളുടെ കൂട്ടത്തിലായിരുന്നു. പക്ഷേ എനിക്ക് ഒരു തെറ്റും സംഭവിച്ചില്ല. ജീവിതത്തില്‍ നമ്മള്‍ എത്രത്തോളം നേരത്തെ ചില ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നുവോ അത്രത്തോളം നല്ലത്. ചില മോശം കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും ആത്മാഭിമാനം വിലപ്പെട്ടതായതിനാല്‍ ഞാന്‍ അതില്‍ നിന്നൊക്കെ കരകയറി..’ 49 വയസ്സായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നടിയും മുന്‍ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
എനിക്ക് നല്ലതായി ഒന്നും തോന്നുന്നില്ല… എനിക്ക് ഇഷ്ടപ്പെട്ട ഒരു പങ്കാളിയെ കണ്ടെത്തിയാല്‍, തീര്‍ച്ചയായും വിവാഹം കഴിക്കും… അവര്‍ വ്യക്തമാക്കി. അടുത്തിടെ നടനും മോഡലുമായ റോഹ്‌മാന്‍ ഷാളുമായി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരുടെയും നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ റോഹ്‌മാന്‍ അതു നിഷേധിക്കുകയായിരുന്നു. ‘സുസ്മിത സെന്നിനൊപ്പം പരിപാടികളില്‍ ഞാന്‍ പങ്കെടുക്കുന്നത് ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ്, അവരോടൊപ്പം സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ അതു വിവാഹത്തിലേക്കെത്താവുന്ന പ്രണയമല്ല ‘ എന്നദേ്‌ദേഹം വ്യക്തമാക്കിയതോടെ സുസ്മിതയും അതു ശരിവച്ചു.
സുദീര്‍ഘമായ കരിയറില്‍ സുസ്മിതയുടെ പേര് ഒട്ടേറെ സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരുന്നു. പക്ഷേ, അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട കാലത്ത് സംവിധായകന്‍ വിക്രം ഭട്ടുമായി ബന്ധപ്പെട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: