തിരുവനന്തപുരം: ഇടതുവലതു മുന്നണികളുടെ പ്രീണന രാഷ്ട്രീയത്തിനെതിരെ മലയാളികള്‍ ഒന്നിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മുനമ്പത്തെ 610 ക്രൈസ്തവരെ ഒറ്റുകൊടുത്ത കോണ്‍ഗ്രസ് എംപിമാര്‍ക്ക് സമരപ്പന്തലിലേക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കി മുനമ്പത്തെ ക്രൈസ്തവ ദേവാലയത്തിന് മുന്നില്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള രാജീവ് ചന്ദ്രശേഖറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ.
”കേരളത്തിലെ പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എല്ലാ മലയാളികളും ഒന്നിച്ചു ചേരേണ്ട സമയമാണിത്. ദരിദ്രരെ ദുരിതത്തിലാക്കുകയും അവരുടെ ശബ്ദങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന ഒന്നാണ് പ്രീണന രാഷ്ട്രീയം എന്ന് ജനങ്ങള്‍ തിരിച്ചറിയണം. എല്ലാവരെയും സേവിക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഒരു സമൂഹത്തെ മാത്രം പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കാനും രാഷ്ട്രീയ നേതാക്കളെ മലയാളി സമൂഹം പ്രേരിപ്പിക്കണം. എല്ലാവര്ക്കും ഒപ്പം, എല്ലാവര്ക്കും വേണ്ടിയുള്ള രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്.
സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേരളത്തെ സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കാനും പതിറ്റാണ്ടുകളായി കോണ്‍ഗ്രസും ഇടതുപക്ഷവും വര്‍ഗീയ ഭയം വളര്‍ത്തുന്ന വിഷ പ്രചാരണങ്ങള്‍ നടത്തുകയാണ്. നമ്മുടെ നാട്ടില്‍ നിക്ഷേപങ്ങളും തൊഴിലുമില്ല. ആകെയുള്ളത് പൂര്‍ത്തീകരിക്കാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണ്.
‘പ്രീണനം’ നിയന്ത്രിക്കുന്ന ഒരു കേരളം നമുക്ക് വേണ്ട.
നിക്ഷേപങ്ങള്‍ വരുന്ന, തൊഴില്‍ ലഭ്യതയുള്ള, നിറയെ അവസരങ്ങളുള്ള ഒരു വികസിതകേരളം നമുക്ക് വേണം.
നമ്മുടെ കേരളത്തിന് മാറ്റം ആവശ്യമാണ്.
രാഷ്ട്രീയം മാറണം!
കേരളം മാറും! ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: