കോട്ടയം: വേമ്പനാട് കായലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
കൈപ്പുഴമുട്ട് സുനില്‍ ഭവനില്‍ സുനില്‍കുമാര്‍ (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മീന്‍ പിടിക്കാന്‍ പോയപ്പോള്‍ വേമ്പനാട് കായലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി.
ചൊവ്വാഴ്ച രാത്രി 12 മണിയോടെ പുത്തന്‍ കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വല വിരിയ്‌ക്കല്‍ നടക്കുന്നതിനിടെ സുനില്‍ വള്ളത്തില്‍ നിന്ന് കായലിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്‌ക്കല്‍ ജോഷിയും വള്ളത്തില്‍ ഒപ്പമുണ്ടായിരുന്നു.
ഫയര്‍ഫോഴ്‌സ് പുലര്‍ച്ചെ മുതല്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: