തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളില്‍ ഒന്നായ എം എസ് സി ‘തുര്‍ക്കി’ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് എത്തി. വിഴിഞ്ഞത്ത് എത്തുന്ന 257 ാമത് കപ്പലാണ് എം എസ് സി തുര്‍ക്കി.
വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുര്‍ക്കി’യെ ടഗ്ഗുകള്‍ തീരത്തേക്ക് അടുപ്പിച്ചു.സിംഗപ്പൂരില്‍ നിന്നാണ് എം എസ് സി തുര്‍ക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്ക് പോകും.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്റനേറിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ആറ് കൂറ്റന്‍ കപ്പലുകളില്‍ ഒന്നാണ് എം എസ് സി തുര്‍ക്കി.ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു തുറമുഖത്ത് ഇത്രയും വലിയ ഒരു കപ്പല്‍ ബര്‍ത്ത് ചെയ്യുന്നത്.399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയുമുള്ള എം എസ് സി തുര്‍ക്കിക്ക് 24,346 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയും.
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെയുള്ള കണ്ടെയ്‌നര്‍ നീക്കം അഞ്ചേ കാല്‍ ലക്ഷം കടന്നിട്ടുണ്ട്.പ്രതിമാസം ഒരു ലക്ഷം കണ്ടെയ്‌നറുകള്‍ ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: