കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം. ജയിൽ ഉദ്യോഗസ്ഥന്റെ കൈ പ്രതികൾ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അഖിൽ മോഹനാണ് പരിക്കേറ്റത്. അഖിലിന്റെ കൈയ്‌ക്ക് പൊട്ടലുണ്ട്.
മോഷണക്കേസ് പ്രതികളായ അഖിൽ, അജിത് എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. അഖിലും അജിത്തും സഹോദരന്മാരാണ്. ഇരുവർക്കും എതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ആക്രമണ കാരണം വ്യക്തമല്ല. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: