ദുബായ്: കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച വിദേശ നിക്ഷേപ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട നഗരം യുഎഇയുടെ പറുദീസയായ ദുബായ് ആണ്. ഇതിൽ മൂലധന വിഹിതത്തിന്റെ ഏറ്റവും ഉയർന്ന ശതമാനം ഇന്ത്യയിൽ (21.5 %) നിന്നുമാണ്. കണക്കുകൾ പ്രകാരം ഇതുവരെ 73,000-ത്തിലധികം ഇന്ത്യൻ കമ്പനികൾ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചെവ്വാഴ്ച മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ടെന്ന് യുഎഇയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് മുംബൈയിൽ ദുബായ്-ഇന്ത്യ ബിസിനസ് ഫോറം നടന്നത്.
ദുബായ് ചേംബേഴ്സിന്റെ ഇന്റർനാഷണൽ റിലേഷൻസ് സെക്ടർ വൈസ് പ്രസിഡന്റ് സലേം അൽ ഷംസി, ദുബായിൽ നിന്നുള്ള 39 ബിസിനസ്സ് തലവൻമാർ ഉൾപ്പെടുന്ന ഒരു പ്രതിനിധി സംഘം ഉൾപ്പെടെ 200-ലധികം ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപകരും ഫോറത്തിൽ പങ്കെടുത്തു.
ഐഎംഡി 2024 റിപ്പോർട്ട് പ്രകാരം അന്താരാഷ്‌ട്ര വ്യാപാരത്തിൽ ദുബായ് മൂന്നാം സ്ഥാനത്തും അന്താരാഷ്‌ട്ര നിക്ഷേപത്തിൽ 22-ാം സ്ഥാനത്തുമാണ്. ദുബായ്‌ക്ക് 27 പ്രത്യേക ഫ്രീ സോണുകൾ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
ഏകദേശം 3.8 ദശലക്ഷം ഇന്ത്യൻ പ്രവാസികൾ യുഎഇയിൽ ഉണ്ടെന്നാണ് കണക്ക്. ഇവിടെ എടുത്ത് പറയേണ്ടത് ലളിതമായ കണക്ടീവിറ്റി സൗകര്യം ഇന്ത്യക്കാർക്ക് ദുബായിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു. വെറും നാല് മണിക്കൂർ നീണ്ട വിമാന ദൂരവും എമിറേറ്റ്‌സ്, ഫ്ലൈദുബായ് പോലുള്ള എയർലൈനുകളിൽ നിന്ന് പ്രതിദിനം 200-ലധികം സർവീസുകളുമുള്ള ദുബായ് ആഗോള കണക്റ്റിവിറ്റിക്ക് ഒരു തന്ത്രപ്രധാനമായ സ്ഥലം തന്നെയാണ്.
കൂടാതെ ലോകമെമ്പാടുമുള്ള 74 തുറമുഖങ്ങളുമായും ദുബായിൽ നിന്നും ചരക്ക് നീക്കം സാധ്യമാകുന്നു. ഇതിനായി ഡിപി വേൾഡ് സൗകര്യം ദുബായ്‌ക്ക് ഏറെ ഫലപ്രദമാണ്. ഇപ്പോൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച ആഗോള ചരക്ക് ലോയൽറ്റി പ്രോഗ്രാമായ വേൾഡ് ലോജിസ്റ്റിക്സ് പാസ്‌പോർട്ടിൽ (ഡബ്ല്യുഎൽപി) ഇന്ത്യ അംഗമാണ്. ചരക്ക് നീക്കങ്ങൾ വേഗത്തിൽ ട്രാക്ക് ചെയ്യുന്നതിനും ചെലവുകൾ കുറയ്‌ക്കുന്നതിനും, ചരക്ക് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ പാസ്‌പോർട്ടിന് സഹായിക്കാനാകും.
ദുബായ് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു
ലോജിസ്റ്റിക്സ് മേഖല: മൊബിലിറ്റി സാങ്കേതികവിദ്യകൾ (ഡ്രോണുകൾ, സ്വയംഭരണ ഗതാഗതം, റോബോട്ടിക്സ്, പുതിയ ഡിഡബ്ല്യുസി വിമാനത്താവളത്തിലെ എയർ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം), ഡിജിറ്റൽ സാങ്കേതികവിദ്യകൾ (ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്ചെയിൻ, സപ്ലൈ ചെയിൻ സൊല്യൂഷനുകൾ, ട്രാക്കിംഗ്, സുരക്ഷ), സുസ്ഥിരതാ പരിഹാരങ്ങൾ (ഇലക്ട്രിക് വാഹനങ്ങൾ, ഇവി ചാർജിംഗ് സ്റ്റേഷനുകൾ, ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി.
സാമ്പത്തിക മേഖല : ബാങ്കിംഗ് (കോർപ്പറേറ്റ്, നിക്ഷേപ ബാങ്കിംഗ്, ബാങ്കിംഗ് ഇൻഫ്രാസ്ട്രക്ചർ, ഗ്രീൻ ഫിനാൻസിംഗ്, സാമ്പത്തിക ഗവേഷണം), ഫിൻടെക്, ഡിജിറ്റൽ പേയ്‌മെന്റുകൾ, ഇൻഷുറൻസ്, ക്രിപ്‌റ്റോകറൻസി, ഡിജിറ്റൽ റെമിറ്റൻസ്, നിക്ഷേപ മാനേജ്‌മെന്റ്.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ മേഖല: സോവറിൻ ക്ലൗഡ്, അൽ ഇൻഫ്രാസ്ട്രക്ചർ, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, ഗെയിമിംഗ് വ്യവസായം, റോബോട്ടിക്‌സ്, ഓട്ടോമേഷൻ, 3D പ്രിന്റിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: