തിരുവനന്തപുരം: സുരേഷ് ഗോപിയുടെ നാവടക്കാനും അദ്ദേഹത്തെ എങ്ങിനെയെങ്കിലും വിവാദത്തില്‍ കുടുക്കി തള്ളിത്താഴെയിടാനും മത്സരിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. കേരളത്തിന് കിട്ടിയ കേന്ദ്രമന്ത്രിയെ ഉപയോഗപ്പെടുത്തേണ്ടതിന് പകരം വിവാദങ്ങളില്‍ കുടുക്കി ഇല്ലാതാക്കാനാണ് ശ്രമം. സുരേഷ് ഗോപിയോട് അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ അറിയാം അവരുടെ ഉള്ളിലിരുപ്പ്. മനോരമ, മീഡിയ വണ്‍, മാതൃഭൂമി മാധ്യമങ്ങള്‍ സുരേഷ് ഗോപിയെ കടിച്ചുകീറാന്‍ വേണ്ടി നിലകൊള്ളുന്നുവെന്നത് ശോചനീയമാണ്.
ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിനിടോമിന്റെ മിമിക്രിയെ ദുര്‍വ്യാഖ്യാനം ചെയ്ത് മുന്‍നിരമാധ്യമങ്ങള്‍ അഴിച്ചുവിട്ട ഭൂകമ്പം. ടിനി ടോം തൃശൂരില്‍ നടന്ന ഒരു മിമിക്രിയില്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചുവെന്നും തൃശൂര്‍ തരാന്‍ പറഞ്ഞിരുന്നയാള്‍ ഇപ്പോള്‍ നിങ്ങളാരാണ് എന്ന് ചോദിക്കുകയാണെന്നും ടിനി ടോം പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
എന്നാല്‍ ഒരു രസത്തിനും കാണികള്‍ക്ക് എരിവേറ്റാനും വേണ്ടി മാത്രമാണ് ടിനി ടോം ഇക്കാര്യം പറഞ്ഞത്. . മുഖ്യധാരാ മാധ്യമങ്ങള്‍ സൂരേഷ് ഗോപിയെ ടിനി ടോം വിമര്‍ശിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ തുടങ്ങിയപ്പോള്‍ സ്വന്തം സമൂഹമാധ്യമപേജില്‍ വിശദീകരണവുമായി ടിനി ടോം എത്തി:”സുരേഷേട്ടന് എനിക്ക് സഹോദരനെപ്പോലെയാണ്. ദയവ് ചെയ്ത് ഇത് രാഷ്ട്രീയ വിവാദമാക്കരുത്. ഒരു ഉദ്ഘാടന വേദിയില്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് സുരേഷ് ഗോപിയെ അനുകരിച്ചത്. “- ടിനി ടോം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: