ഹൈദ്രാബാദ് : തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ തന്‌റെ പിറന്നാള്‍ദിനത്തില്‍ പതിവു തെറ്റിച്ചില്ല. ഏപ്രില്‍ 8 ന് 43-ാം ജന്മദിനത്തില്‍ പതിവു പോലെ രക്തദാനം നടത്തി. എല്ലാ വര്‍ഷവും തന്റെ ജന്മദിനത്തില്‍ അല്ലു അര്‍ജുന്‍ രക്തം ദാനം ചെയ്യുകയും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ ആരാധകരും രക്തം ദാനം ചെയ്യാന്‍ എത്തും. ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം കുടുംബത്തോടും കുട്ടികളോടുമൊപ്പം പങ്കെടുത്തു.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ അല്ലു അര്‍ജുന്‍ 2014 മുതല്‍ ഫോബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ്, ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, മൂന്ന് നന്ദി അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക