World

കാനഡയില്‍ ജോലി ചെയ്യുന്ന, പഠിക്കുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; മിനിമം കൂലി കൂട്ടി, ഇനി മണിക്കൂറില്‍ 17.75 ഡോളര്‍ കിട്ടും

കാനഡയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ച് കാനഡ സര്‍ക്കാര്‍. അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതോടെയാണ് കാനഡയില്‍ പുതിയ മാറ്റങ്ങളുടെ കാറ്റ് വീശുന്നത്.

Published by

ഒട്ടാവ:കാനഡയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ച് കാനഡ സര്‍ക്കാര്‍. അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി. മണിക്കൂറിന് ലഭിക്കേണ്ട മിനിമം കൂലി 17.30 ഡോളറില്‍ നിന്നും 17.75 ഡോളര്‍ ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. അതായത് മിനിമം കൂലിയില്‍ 2.4 ശതമാനമാണ് വര്‍ധന. ഒരു കനേഡിയന്‍ ഡോളറിന്റെ വില 60 രൂപ 71 പൈസയാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ ഇന്ത്യക്കാര്‍ക്ക് 1077 രൂപ കിട്ടും. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കൂലി നിലവില്‍ വന്നു.

ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതോടെയാണ് കാനഡയില്‍ പുതിയ മാറ്റങ്ങളുടെ കാറ്റ് വീശുന്നത്.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മിനിമം വേതനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല, പാര്‍ടൈം ജോലി ചെയ്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുഗ്രഹമാകും കാനഡ സര്‍ക്കാരിന്റെ ഈ തീരുമാനം.

മണിക്കൂറിന് ലഭിക്കേണ്ട മിനിമം കൂലി 17.30 ഡോളറില്‍ നിന്നും 17.75 ഡോളര്‍ ആക്കി ഉയര്‍ത്തിയിരിക്കുകയാണ്. കാനഡ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനികളില്‍ ഇനി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

മിനിമം കൂലി നടപ്പാക്കിയത് ജീവനക്കാര്‍ തമ്മിലുള്ള സാമ്പത്തിക അന്തരം കൂറയ്‌ക്കാന്‍ സാധിക്കുമെന്നും കാനഡയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കിടയില്‍ ഇത് സുസ്ഥിരത കൊണ്ട് വരുമെന്നും കാനഡയിലെ തൊഴില്‍ മന്ത്രി സ്റ്റിവന്‍ മക്കിനോന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by