കൊല്‍ക്കത്ത: വഖഫ് നിയമഭേദഗതി നിയമമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ ബംഗാളിലെ മുസ്ലിംഭൂരിപക്ഷ പ്രദേശമായ മൂര്‍ഷിദാബാദില്‍ കലാപം. കേന്ദ്രവിജ്ഞാപനത്തിനെതിരെ തെരുവിലിറങ്ങിയ അക്രമികള്‍ റോഡുകള്‍ ഉപരോധിച്ചും പോലീസിനോട് ഏറ്റുമുട്ടിയും സംഘര്‍ഷം ശക്തമാക്കി. ആയിരക്കണക്കിന് മുസ്ലിംകള് തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിട്ടു. പോലീസിന് നേര്‍ക്ക് രൂക്ഷമായ കല്ലേറുമുണ്ടായി. ട്രെയിനുകള്‍ക്ക് നേര്‍ക്കും ആക്രമണം ആരംഭിച്ചിട്ടുണ്ട്. കലാപകാരികള്‍ അഴിഞ്ഞാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബംഗാള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
അക്രമങ്ങള്‍ക്ക് കാരണം മമതാ ബാനര്‍ജിയാണെന്ന് ബിജെപി ആരോപിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെ മമത നടത്തിയ വിദ്വേഷ പ്രസംഗമാണ് കലാപകാരികള്‍ക്ക് പ്രോത്സാഹനം നല്‍കിയത്. മമത ബംഗാളിനെ ബംഗ്ലാദേശിന്റെ അവസ്ഥയിലേക്ക് കൊണ്ടുപോവുകയാണെന്ന് അമിത് മാളവ്യ ആരോപിച്ചു. വൃത്തികെട്ട മതമെന്നാക്ഷേപിച്ച് ഹിന്ദുക്കള്‍ക്കെതിരെ മമത രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: