ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയോട് കല്യാണ്‍ ബാനര്‍ജി എംപി മോശമായി പെരുമാറിയെന്ന് കുറ്റപ്പെടുത്തി സൗഗത റോയി എംപി രംഗത്തെത്തി. മഹുവ മൊയ്ത്ര എംപിയെ രൂക്ഷമായി കുറ്റപ്പെടുത്തി കല്യാണ്‍ ബാനര്‍ജിയുടെ വാട്ട്സാപ്പ് ചാറ്റുകള്‍ കൂടി പരസ്യമായതോടെ എംപിമാരുടെ ചേരിതിരിവ് തൃണമൂലിനും മമതാ ബാനര്‍ജിക്കും പുതിയ തലവേദനയായി.
തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാര്‍ പരസ്പരം കുറ്റപ്പെടുത്തിയും ചെളിവാരിയെറിഞ്ഞും പരസ്യമായി രംഗത്തെത്തിയത് നാണക്കേടായി മാറി. കല്യാണ്‍ ബാനര്‍ജിയും മറ്റൊരു എംപിയും തമ്മിലുള്ള വാദപ്രതിവാദങ്ങളുടെ വാട്ട്സാപ്പ് ചാറ്റും ദൃശ്യങ്ങളും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 4ന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് നിവേദനം നല്‍കാനെത്തിയ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വലിയ വഴക്കുണ്ടായ വിവരങ്ങളും പുറത്തുവന്നു. വനിതാ എംപി സ്ഥലത്തുണ്ടായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥര്ക്കടുത്തെത്തി കല്യാണ്‍ ബാനര്‍ജിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടിരുന്നു. തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറാന്‍ അവരാരാണെന്നും എങ്ങനെ ധൈര്യം ലഭിച്ചെന്നും ബാനര്‍ജി ചോദിക്കുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ലോക്സഭാ എംപി കീര്‍ത്തി ആസാദിനെതിരെയും കല്യാണ്‍ ബാനര്‍ജി പ്രതിഷേധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: