ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമഭേദഗതി പ്രാബല്യത്തിലായി. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വന്നു.
കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രാലയമാണ് വഖഫ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 2025ലെ വഖഫ് നിയമഭേദഗതിയിലെ ഒന്നാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരമാണ് വിജ്ഞാപനമെന്നും മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദത്തില്‍ ഇരുസഭകളിലും പാസാക്കിയ വഖഫ് ബില്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കൂടി ഇറങ്ങിയതോടെ രാജ്യത്തെ നിയമമായി മാറി. രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച നടപടികള്‍ ഇനി മുതല്‍ പുതിയ നിയമപ്രകാരമാണ് നടക്കുക.
വഖഫ് നിയമം സ്റ്റേ ചെയ്യരുതെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിലെ മുസ്ലിം എംപിമാരും അസാസുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജികള്‍ ഏപ്രില്‍ 16ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: