തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് വനിതാ സിവില്‍ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം. ഏഴു ദിവസം പട്ടിണി സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെ കയ്യില്‍ കര്‍പ്പൂരം കത്തിച്ചും ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.
ജോലി ലഭിക്കാത്തതിലുള്ള സങ്കടകണ്ണീരുമായാണ് സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ ഇഴഞ്ഞ് പ്രതിഷേധിച്ചത്. കൈകാല്‍മുട്ടുകളില്‍ നിന്ന് ചോരവാര്‍ന്നിട്ടും സമരം അവസാനിപ്പിക്കാന്‍ യുവതികള്‍ തയ്യാറായില്ല. പിഎസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് വെറും 232 പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്. 967 പേരുള്ള ലിസ്റ്റാണ്. കഴിഞ്ഞ തവണ മൂന്നു ബാച്ചിനെ ലിസ്റ്റില്‍ നിന്നും നിയമിച്ചിരുന്നു. പോലീസ് സേനയില്‍ 15 ശതമാനം വനിതകളെ നിയമിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴാണ് റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: