കോട്ടയം: എം സി റോഡില്‍ നാട്ടകം പോളിടെക്നിക് കോളേജിന് സമീപം ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ജീപ്പ് ഡ്രൈവര്‍ സനോഷ് (45) ആണ് മരിച്ച ഒരാള്‍. ഇയാള്‍ മണക്കാട് സ്വദേശിയാണ്. മരിച്ച മറ്റൊരാള്‍ തമിഴ്നാട് സ്വദേശിയാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓവര്‍ടേക്ക് ചെയ്തു വന്ന ജീപ്പ് ലോറിയുടെ മുന്നില്‍ ഇടിക്കുകയായിരുന്നു, ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്നവരാണ് ജീപ്പില്‍ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്. ബാംഗ്ലൂരില്‍ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഓയില്‍ വീണ റോഡ് അഗ്നിരക്ഷാ സേന കഴുകി വൃത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: