Kerala

അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 44കാരന്‍ അറസ്റ്റിലായി

വിശദ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

Published by

പത്തനംതിട്ട: അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 44കാരനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്. ഈ വര്‍ഷം ജനുവരി ഒന്നിനും ഏപ്രില്‍ അഞ്ചിനുമിടയിലാണ് പീഡനം നടന്നത്. കുട്ടിയുടെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്.

അഞ്ചാം തീയതി ജില്ലാ പൊലീസ് ഇ ആര്‍ എസ് എസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവര പ്രകാരം പത്തനംതിട്ട പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിവരം അന്വേഷിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമത്തിന് കുട്ടി ഇരയായതായി തെളിഞ്ഞു.

പിന്നാലെ പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ആശുപത്രിയിലത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ആറന്മുള പൊലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുകയും ഇത് സംബന്ധിച്ച് പത്തനംതിട്ട ശിശുക്ഷേമസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. വിശദ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by