നിഖില വിമല്‍ ബീഫിനെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുക പതിവ്. പക്ഷെ ഇപ്പോള്‍ നടന്‍ ദിലീപിനൊപ്പം നൃത്തം ചെയ്തതിന്റെ പേരില്‍ നടി നിഖില വിമലിനെതിരെ വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. നിഖില വിമല്‍ എന്തിനാണ് ദിലീപിനൊപ്പം നൃത്തം ചെയ്തതെന്ന ചോദ്യമാണ് ഉയരുന്നത്.
നടിയെ ആക്രമിച്ച കേസ് നിലവിലിരിക്കെ എന്തിന് ദിലീപിനൊപ്പം നൃത്തം ചെയ്തു എന്നാണ് ചിലര്‍ ചോദിക്കുന്നതെങ്കിലും പൊതുവേ ദിലീപിനെതിരെ നടക്കുന്ന ചില സംഘങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്ന് കരുതുന്നു.
#Dileep’s stage show in Qatar
— Movie Planet (@MoviePlanetMP) April 2, 2025
ഖത്തറിലെ ദോഹയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് നിഖില വിമല്‍ ദിലീപിനൊപ്പം നൃത്തം ചെയ്തത്. 2011ല്‍ പുറത്തിറങ്ങിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയിലെ ‘കര്‍ത്താവേ നീ കല്‍പ്പിച്ചപ്പോള്‍’ എന്ന ഗാനത്തിനാണ് നിഖില വിമല്‍ നടന്‍ ദിലീപിനൊപ്പം ചുവടുവെച്ചത്. ഡയാന ഹമീദ് എന്ന ടിവി അവതാരകയും സ്റ്റേജില്‍ നൃത്തച്ചുവടുവെയ്‌ക്കാനുണ്ടായിരുന്നു. ഈ നൃത്ത വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നല്ല എനര്‍ജിയിലാണ് മൂന്ന് പേരും നൃത്തം ചെയ്യുന്നത്. നടന്‍ ദിലീപ് പുതിയ സിനിമയുമായി ബന്ധപ്പെട്ട്
പക്ഷെ ദിലീപിനൊപ്പം ചുവടുവെച്ചശേഷം നടി നിഖില വിമലിനെതിരെ കേട്ടാല്‍ അറയ്‌ക്കുന്ന ചീത്തവിളികളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അതേ സമയം നിഖില വിമലിനെ അനുകൂലിച്ചും ചിലര്‍ രംഗത്ത് വരുന്നുണ്ട്. എത്രയോ നടികള്‍ ദിലീപിനൊപ്പം അഭിനയിച്ചു. അതുപോലെ നിഖില വിമലും അഭിനയിച്ചു എന്നല്ലേയുള്ളൂ. അതിന് ബഹളം കൂട്ടാനെന്തിരിക്കുന്നു എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: