തിരുവനന്തപുരം: കേരളത്തില്‍ വാസയോഗ്യമായ ഒരു കോടി ഒമ്പത് ലക്ഷത്തി പത്തൊമ്പതിനായിരം വീടുകളുണ്ടെന്ന് ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പഠനം. കോവിഡ് വന്നതോടെ മന്ദഗതിയിലായ കെട്ടിട നിര്‍മ്മാണം കോവിഡിന് ശേഷം അതിവേഗത്തില്‍ ഉയര്‍ത്തെണീറ്റതായും പഠനത്തില്‍ പറയുന്നു.
കോവിഡിന് ശേഷം 2022-23 കാലയളവില്‍ 4,39,857 വീടുകള്‍ പുതുതായി കേരളത്തില്‍ ഉയര്‍ന്നുപൊങ്ങിയതായി ബില്‍ഡിംഗ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പറയുന്നു. 2021-22 വര്‍ഷത്തേക്കാള്‍ കെട്ടിടനിര്‍മ്മാണത്തില്‍ 11.13 ശതമാനം വര്‍ധിച്ചു.
ഏറ്റവും കൂടുതല്‍ വീടുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ മാത്രം 11,88,596 വീടുകള്‍ ഉണ്ട്. ഇതിന് പിന്നില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ ഉള്ള ജില്ലകള്‍ എറണാകുളവും തിരുവനന്തപുരവും ആണ്.
കേരളത്തിലെ മൂന്നിലൊന്ന് വീടുകളും വനിതകളുടേത്
കേരളത്തില്‍ ഭവനനിര്‍മ്മാണരംഗത്ത് പുതിയ പ്രവണത ഉയര്‍ന്നുവരുന്നു. കേരളത്തില്‍ പുതുതായി ഉയരുന്ന വീടുകളില്‍ മൂന്നിലൊന്നും വനിതകളുടെ ഉടമസ്ഥതയിലുള്ളതാണ്. സാമ്പത്തികമായി കേരളത്തില്‍ വനിതകള്‍ ഉയര്‍ന്നുവരുന്നു എന്നതിന്റെ സൂചയാണിത് നല്‍കുന്നത്.
കേരളത്തില്‍ പുതുതായി ഉയര്‍ന്ന 4.39 ലക്ഷം വീടുകളില്‍ 2.77 ലക്ഷം വീടുകള്‍ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ളവയാണെങ്കില്‍ ഒരു ലക്ഷത്തോളം വീടുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളവയാണ്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ കേരളത്തില്‍ അഞ്ച് വീടുകളുടെ ഉടമസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: