Kerala

കഞ്ചിക്കോട് കാറില്‍ അഭ്യാസപ്രകടനം : പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 4 പേര്‍ പിടിയിലായി

പ്രതികള്‍ അഭ്യാസ പ്രകടനം നടത്തിയ കാര്‍ മറ്റൊരു യുവാവിന്റേതാണ്

Published by

പാലക്കാട് : കഞ്ചിക്കോട് കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ നാല് പേരെയാണ് ക്‌സറ്റഡിയിലെടുത്തത്.

കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ശേഖരിച്ചിരുന്നു.

പ്രതികള്‍ അഭ്യാസ പ്രകടനം നടത്തിയ കാര്‍ മറ്റൊരു യുവാവിന്റേതാണ്. ആവശ്യം കഴിഞ്ഞ് തിരികെ നല്‍കാമെന്ന് പറഞ്ഞാണ് കാര്‍ എടുത്ത് കൊണ്ടു പോയത്.

മലമ്പുഴ, കഞ്ചിക്കോട് എന്നിവിടങ്ങളിലെ സര്‍വീസ് റോഡിലൂടെ. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചായിരുന്നു ഇവരുടെ യാത്ര. രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവരാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കും. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് കസബ സിഐ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by