കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്കാന് എക്സൈസിനോട് കോടതി നിര്‍ദ്ദേശിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയിലെത്തിയത്.അറസ്റ്റ് തടയണമെന്നാണ ഹര്‍ജിയിലെ ആവശ്യം
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര് പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചില സിനിമ താരങ്ങളുമായി ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഈ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് എക്സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്. കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയില്‍ പിടിച്ചെടുത്തത്. പിടിയിലായ തസ്ലീമ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: