Kerala

അതിശക്തമായ ഇടിമിന്നൽ: തൃശൂരിൽ അഞ്ചു വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു, വൻ നാശനഷ്ടം

Published by

തൃശൂർ: അതിശക്തമായ ഇടിമിന്നലിനെ തുടർന്ന് തൃശൂരിൽ വൻ നാശനഷ്ടം. മുണ്ടൂർ പഴമുക്കിൽ വീടുകളിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു.

ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം. ഒറുവിൽ വീട്ടിൽ ഭവ്യൻ, പാറപ്പുറത്ത് വീട്ടിൽ ശ്രീധരൻ, കൊള്ളന്നൂർ തറയിൽ വീട്ടിൽ സിൻ്റോ, തുടങ്ങിയവരുടെ വീടുകളിലാണ് വലിയ നാശം ഉണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by