തിരുവനന്തപുരം: മിനിമം മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള എട്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ പേരും തോറ്റത് ഹിന്ദിയില്‍. ആകെ 3.87 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ 42,810 പേര്‍ക്ക് (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് ആണ് ലഭിച്ചത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോല്‍വി. വിവിധ വിഷയങ്ങളിലായി 2,24,175 ഇ ഗ്രേഡുകളാണ് ലഭ്യമായത്.
ഏകദേശം പത്ത് ശതമാനം കുട്ടികള്‍ എല്ലാ വിഷയത്തിനും ഇ ഗ്രേഡ് നേടിയതായാണ് കണക്കുകള്‍. 3136 സ്‌കൂളുകളിലാണ് എട്ടാം ക്ലാസ് പരീക്ഷ നടന്നത്. 595 സ്‌കൂളിലെ പരീക്ഷാ ഫലം ലഭ്യമാകാനുണ്ടെന്നും വിദ്യാഭ്യസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഒമ്പതാംക്ലാസ് പ്രവേശനത്തിന് പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സെപ്ഷ്യല്‍ ക്ലാസുകള്‍ വേണ്ടവരുടെ കണക്ക് ഇതിനു ശേഷമേ ലഭ്യമാകൂ.
ഏറ്റവും കൂടുതല്‍ വിഷയങ്ങള്‍ക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. 6.3 ശതമാനം. കുറവ് കൊല്ലം ജില്ലയിലും. 4.2 ശതമാനം. എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രധാനദ്ധ്യാപകര്‍ തിങ്കളാഴ്ച രക്ഷിതാക്കളെ അറിയിക്കും. ഇവര്‍ക്ക് 8 മുതല്‍ 24 വരെ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാസുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: