World

ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

Published by

ഗാസ: ഗാസയിൽ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസയിലെ ദെയ്ർ അൽ ബലായിൽ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ടെന്റിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ എട്ട് മരണങ്ങളോളം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: IsraelGaza