ഷില്ലോങ് : വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ രത്നങ്ങളാണെന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. അടുത്തിടെ അസം, അരുണാചൽ പ്രദേശ്, മേഘാലയ എന്നിവിടങ്ങൾ അക്കർമാൻ സന്ദർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഈ മേഖലയിലേക്കുള്ള യാത്ര വളരെ ആസ്വാദ്യകരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിൽ മേഘാലയയിലെ ജീവനുള്ള വേരുപാലങ്ങൾ തന്നെ ആകർഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ പാലങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നും വേരുകൾ ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കാമെന്നും അറിയുന്ന ഖാസി ജനതയോട് സംസാരിക്കുന്നത് രസകരമായിരുന്നുവെന്നും അക്കർമാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: