തിരുവനന്തപുരം: ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിലായി. കല്ലമ്പലത്ത് ആണ് സംഭവം.
കുപ്രസിദ്ധ ഗുണ്ട വാള ബിജുവിനെയും സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്.പുല്ലൂമുക്ക് ക്ഷേത്ര പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് വാള ബിജു,കൂട്ടാളികായ പ്രശാന്ത്, ജ്യോതിഷ് എന്നിവരാണ് പിടിയിലായ മറ്റുളളവര്‍.
ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിടവെയാണ് ഗുണ്ടാസംഘംപിടിയിലായത്. നാടന്‍ ബോംബിനൊപ്പം ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: