കൊച്ചി: കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി പി പി അമ്പിളിയെയാണ് (25) ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നിലേശ്വരം തടിയന്‍ കോവ്വല്‍ ചന്ദ്രന്റെയും ഗീതയുടെയും മകളാണ്. രാത്രി ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്ന മറ്റു വിദ്യാര്‍ത്ഥിനികള്‍ പുറത്തു പോയി തിരിച്ചുവന്നപ്പോഴാണ് അമ്പിളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ വാര്‍ഡനെയും തുടര്‍ന്ന് പോലീസിനെയും അറിയിക്കുകയായിരുന്നു. കളമശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമ്പിളിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം കോളേജില്‍ വന്നിരുന്നതായും പഠന സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: