മലപ്പുറം:വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീന് എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പീഡനശ്രമം നടത്തിയത്.
കീഴാറ്റൂര്‍ തച്ചിങ്ങനാടത്താണ് വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വയോധിക താമസിക്കുന്ന വീട്ടില്‍ പുരുഷന്മാര് ഇല്ലെന്ന് ഉറപ്പു വരുത്തി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി പീഡനശ്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടികൂടി തടഞ്ഞുവെച്ചു. പിന്നീട് മേലാറ്റൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
ഷറഫുദ്ദീനെതിരെ ജില്ലയ്ക്കകത്തും പുറത്തുമായി കളവ് കേസുകളും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: