ന്യൂയോര്‍ക്ക്: കരയുന്ന പ്രവണത പുരുഷന്മാരിലും സ്ത്രീകളിലും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ സ്ത്രീ ഒരു മാസത്തില്‍ ശരാശരി 5 തവണ കരയുന്നുവെന്ന് ഒരു പഠനത്തില്‍ പറയുന്നു, അതേസമയം പുരുഷന്‍ ഒരിക്കല്‍ കരഞ്ഞെങ്കിലായി!
ജൈവശാസ്ത്രപരമായി, ടെസ്റ്റോസ്റ്റിറോണ്‍, പ്രോലാക്റ്റിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് പുരുഷന്മാരിലും സ്ത്രീകളിലും കരച്ചില്‍ കുറയ്‌ക്കുന്നതില്‍ ഒരു പങ്കു വഹിച്ചേക്കാമെന്നാണ് ശാസ്ത്ര നിഗമനം. എന്നിരുന്നാലും, സമൂഹം അടിച്ചേല്‍പ്പിച്ച ചില മുന്‍ധാരണകള്‍ പുരുഷന്മാരില്‍ കരച്ചില്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
കണ്ണീരടക്കുന്നത് ആരോഗ്യകരമല്ലെന്നും ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമുണ്ട്. റിപ്രസ്സീവ് കോപ്പിംഗ് എന്ന് വിളിക്കപ്പെടുത്ത ഈ അവസ്ഥ രോഗങ്ങള്‍ക്ക് കാരണമാവാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്താതിമര്‍ദ്ദം, ഉത്കണ്ഠ, വിഷാദം, മാനസികസമ്മര്‍ദ്ദം തുടങ്ങിയ വയ്‌ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
വൈകാരിക പ്രകടനങ്ങളെ ഉള്ളില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് മദ്യം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രവണത എന്നിവയിലേക്ക് നയിച്ചേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അതേസമയം 35 രാജ്യങ്ങളിലെ താമസക്കാരില്‍ നടത്തിയ മറ്റൊരു പഠനത്തില്‍, മാറിയ സാമൂഹ്യസാഹചര്യത്തില്‍ കരച്ചിലില്‍ ലിംഗ വ്യത്യാസങ്ങള്‍ കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: