ന്യൂയോര്‍ക്ക് : കഴിഞ്ഞ 12 മാസത്തിനുള്ളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്പത്ത് ഇരട്ടിയായി. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 5.1 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 700-ാം സ്ഥാനത്താണ്. ഒരു വര്‍ഷം മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഭാവി ഇരുളടഞ്ഞതായി വിലയിരുത്തപ്പെട്ട ചുറ്റുപാടില്‍ നിന്നാണ് ട്രംപ് തിരിച്ചുകയറിയത്.
ഒരോരോ നിയമപ്രശ്നങ്ങളും 454 മില്യണ്‍ ഡോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വിധിയും അദ്ദേഹത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 2024-ല്‍, ന്യൂയോര്‍ക്ക് കോടതിയുടെ വിധിയോടെയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ ആരംഭിച്ചത്. അദ്ദേഹത്തിന്റെ 40 വാള്‍സ്ട്രീറ്റ് കെട്ടിടം ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ഘട്ടം വരെയെത്തി.
പക്ഷേ നിയമപേരാട്ടത്തിലൂടെ കാര്യങ്ങള്‍ നേരെയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് അതിനു തുണയായി.
പുതിയ നിക്ഷേപകര്‍ക്കായി ക്രിപ്റ്റോ പ്രോജക്റ്റായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ട്രംപ് ആരംഭിച്ചു. ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന്, പ്രോജക്ടിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു. ഊഹക്കച്ചവടക്കാരെ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ ടോക്കണും മികച്ച ഫലം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: