കോട്ടയം : ഫ്‌ലാറ്റില്‍ നിന്നും വീണ് യുവാവ് മരിച്ചു. കഞ്ഞിക്കുഴിയില്‍ ഞായറാഴ്ച പുലര്‍ച്ചെ ആണ് സംഭവം. ജേക്കബ് തോമസ് ആണ് മരിച്ചത്.
ജോലിസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണോ എന്ന് സംശയമുണ്ട്. ഫ്‌ലാറ്റിന്റെ എട്ടാം നിലയില്‍ നിന്നുമാണ് യുവാവ് വീണത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായി അറിയുന്നത്. മാതാപിതാക്കളും ഇക്കാര്യങ്ങള്‍ ശരിവയ്‌ക്കുന്നു. മരിക്കുന്നതിന് മുന്‍പ് മാതാവിന് അയച്ച വിഡിയോ സന്ദേശത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും അറിയുന്നു
ഡിസംബറിലാണ് കാക്കനാടുള്ള കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. അന്ന് മുതല്‍ വലിയ ജോലി ഭാരം ഉണ്ടായിരുന്നതായി യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: