കണ്ണൂര്‍: തളിപ്പറമ്പ് എക്‌സൈസ,് താനുണ്ടായിരുന്ന ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് കുടുക്കിയതാണെന്ന വാദവുമായി പ്രതി റഫീന.ഫേസ്ബുക്കിലാണ് റഫീന ഈ ആരോപണം ഉന്നയിച്ചത്.കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ ലോഡ്ജ് മുറിയില്‍ നിന്നും പിടിച്ചതെന്നും യുവതി ആരോപിച്ചു.
എന്നാല്‍ റഫീനയുടെ വാദം എക്‌സൈസ് തളളി. ഫേസ്ബുക്ക് വിഡിയോയിലാണ് എക്‌സൈസിനെതിരെ റഫീന ആരോപണം ഉയര്‍ത്തിയത്. തന്റെ പേരില്‍ ഒരു കേസുമുണ്ടായിരുന്നില്ല.തന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നത് ഒറ്റിയത് മൂലമാണെന്നും റഫീന വീഡിയോയില്‍ പറയുന്നു. തന്റെ പേരില്‍ കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് റഫീന പറയുന്നത്.
കേസെടുത്തിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ട് തന്നെ റിമാന്‍ഡ് ചെയ്യാതില്ലെന്നും റഫീന ചോദിക്കുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും റഫീന പറയുന്നു. സത്യം അറിയുന്നതുവരെ കേസിന് പിന്നാലെ ഉണ്ടാകുമെന്നും വീഡിയോയില്‍ റഫീന പറയുന്നു.
എന്നാല്‍ റഫീന ലഹരി ഉപയോഗിച്ചിരുന്നുവെന്നും കേസെടുത്തിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി. കുറഞ്ഞ അളവിലാണ് ലഹരി ഉപയോഗിച്ചതെന്നത് കൊണ്ടാണ് കൊണ്ടാണ് റിമാന്‍ഡ് ചെയ്യാതെ ജാമ്യത്തില്‍ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.റഫീന അടക്കം നാലു പേരെ ഇന്നലെയാണ് ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി പിടികൂടിയത്. ഇരിക്കൂര്‍ സ്വദേശി റഫീനയെ കൂടാതെ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷില്‍, കണ്ണൂര്‍ സ്വദേശിനി ജസീന എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എംഡിഎംഎയും അത് ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരില്‍ നിന്ന് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: