തിരുവനന്തപുരം: ദിവസങ്ങൾക്ക് മുൻപാണ് മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് എസ്.എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിച്ചത് . വീണയെ അറസ്റ്റ് ചെയ്യണമെന്നും, പിണറായി രാജി വയ്‌ക്കണമെന്നുമൊക്കെ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രതിസന്ധിഘട്ടത്തിൽ ക്ഷേത്രദർശനം നടത്തുന്ന വീണ വിജയന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രിക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനുമൊപ്പം കുടുംബ സമേതമാണ് വീണ വിജയന്‍ എത്തിയത്. ഈ വേളയിലാണ് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനയില്‍ വീണ മുഴുകിയത്.
അമ്മ കമലക്കൊപ്പമാണ് വീണ വിജയന്‍ തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് വീണയും സംഘവും ക്ഷേത്രദര്‍ശനം നടത്താന്‍ എത്തിയത്. ഏപ്രില്‍ മൂന്നാം തീയ്യതിയാണ് വീണയെ കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു ക്ഷേത്രദര്‍ശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: