ചെന്നൈ: ശ്രീരാമന് നമ്മളെയെല്ലാം ഒന്നിപ്പിക്കുന്ന ശക്തിയാണെന്ന് പ്രധാനമന്ത്രി മോദി. പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
“ഇന്നാണ് അയോധ്യയില്‍ ശ്രീരാമവിഗ്രഹത്തില്‍ സൂര്യതിലകം അണിയിച്ചത്. അതേ ദിവസം തന്നെ ഞാന്‍ ശ്രീലങ്കയില്‍ നിന്നും മടങ്ങുന്നവഴിക്ക് രാമസേതുവും കണ്ടു. രണ്ടിന്റെയും ദര്‍ശനം എനിക്കുണ്ടായി. അതെ, ശ്രീരാമന് ഭാരതത്തില്‍ എല്ലാവരേയും ഒന്നിപ്പിക്കുന്ന ശക്തിയാണ്.” – മോദി എക്സില്‍ പറഞ്ഞു. ശ്രീരാമജന്മദിനത്തിന്റെ ഭാഗമായുള്ള രാമനവമി ആഘോഷത്തോട് അനുബന്ധിച്ചാണ് അയോധ്യയിലെ ബാലകരാമവിഗ്രഹത്തില് സൂര്യ തിലകം അണിയിച്ചത്.
വിമാനത്തിന്റെ വാതിലിലൂടെ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള രാമസേതു വീക്ഷിക്കുന്നതിന്റെ വീഡിയോയും പ്രധാനമന്ത്രി മോദി പങ്കുവെച്ചു. ശ്രീരാമന്റെ അനുഗ്രഹം നമ്മള്‍ക്ക് എല്ലാവര്ക്കും ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.
ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ ബന്ധിപ്പുക്കുന്നതാണ് രാമസേതു. പണ്ട് രാമന് രാവണന്റെ ലങ്കയിലേക്ക് സീതാമോചനത്തിനായി പോകുമ്പോള്‍ ഹനുമാനും വാനരപ്പടയും ചേര്‍ന്ന് നിര്‍മ്മിച്ചതാണ് രാമസേതു എന്നാണ് വിശ്വാസം. രാമേശ്വരം ദ്വീപിനെ ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനെ ബന്ധിപ്പിക്കുന്നതാമ് 48 കിലോമീറ്റര്‍ ദൂരമുള്ള രാമസേതു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാന്നാര്‍ കടലിടുക്കിനെ ബംഗാള്‍ ഉള്‍ക്കടലിലുള്ള പാക് കടലിടുക്കിനെ വേര്‍തിരിക്കുന്നു രാമസേതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: