ന്യൂദല്‍ഹി: അമേരിക്കയുടെ ചുങ്കപ്പോര് ഇന്ത്യയിലെ വസ്ത്ര കയറ്റുമതിക്ക് നേട്ടമാകുമെന്ന് വിലയിരുത്തല്‍. ഒരു വര്‍ഷം ഏകദേശം 2000 കോടി ഡോളറിന്റെ വസ്ത്ര കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ളത്. അതേസമയം അവിടെ നിന്ന് ചിലയിനം വസത്രങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്. അമേരിക്കന്‍ തുണിത്തരങ്ങള്‍ക്ക് ഇന്ത്യ ഈടാക്കുന്ന തീരുവ 10 ശതമാനം മുതല്‍ 30 ശതമാനം വരെയാണ്. പകരം ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ 27 ശതമാനവും. മറ്റ് പ്രധാന വസ്ത്ര ഇറക്കുമതി രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് തുലോം കുറവാണ്. ആ നിലയ്‌ക്ക് ഇന്ത്യന്‍ വസ്ത്രങ്ങള്‍ അമേരിക്ക കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നുണ്ട്. ചൈന അടക്കമുള്ള മറ്റ് വസ്ത്ര ഇറക്കുമതി രാജ്യങ്ങള്‍ക്ക് 44 ശതമാനത്തിലേറെയാണ് തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ അവിടങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറയുകയും ഇന്ത്യയില്‍ നിന്ന് കൂടുകയും ചെയ്യാമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: