കോട്ടയം: അമിത ടെന്‍ഷനും ദേഷ്യവും മനസ്സിന് മാത്രമല്ല വായിനും പല്ലിനും പണി കൊടുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. പല്ലുകള്‍ക്കുണ്ടാകുന്ന കേടുകള്‍ക്കും മോണ രോഗങ്ങള്‍ക്കും മുതല്‍ വായിലെ ക്യാന്‍സറിന് വരെ ടെന്‍ഷന്‍ കാരണമാകാമെന്നാണ് കണ്ടെത്തല്‍. കവിളിലും നാവിലും മറ്റും ഉണ്ടാകുന്ന വായ്പുണ്ണുകള്‍, പല്ലുകടി, പല്ലിനു തേയ്മാനം, വേദന എന്നിവയ്ക്കുള്ള സാധ്യതയും ടെന്‍ഷന്‍ മൂലം വര്‍ദ്ധിക്കുന്നു. വായില്‍ പുകച്ചില്‍, വരണ്ടുണങ്ങല്‍ എന്നിവയ്ക്കും കാരണമാകും. ആര്‍ത്തവിരാമം കഴിഞ്ഞ സ്ത്രീകളിലും പ്രമേഹ രോഗികളിലും ഇതു കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ദിവസം രണ്ടു നേരമെങ്കിലും പല്ലു വൃത്തിയാക്കുകയും ആഹാരം കഴിഞ്ഞാല്‍ വായില്‍ അവശിഷ്ടങ്ങള്‍ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും നന്നായി ഉറങ്ങുകയുമൊക്കെയാണ് ഇതിനുളള പോംവഴികളെന്ന് പഠനം നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: