ഇടുക്കി : മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന് കൂടുതല്‍ പൊങ്കാല അനുവദിക്കണമെന്നും ദര്‍ശന സമയം വര്‍ധിപ്പിക്കണമെന്നുമുള്ള ഭക്തസംഘടനാ പ്രതിനിധികളുടെ ആവശ്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരളത്തിനും തമിഴ്നാടിനും മൂന്ന് വീതം പൊങ്കാലകളാണ് അനുവദിച്ചിട്ടുള്ളത്. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ അന്തര്‍ സംസ്ഥാനയോഗത്തിലാണ് ഭക്ത സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചത്.
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയുടെയും തേനി ജില്ലാ കളക്ടര്‍ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. 18000 മുതല്‍ 20,000 വരെ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.
വൈകിട്ട് 5.30 ന് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. അതിനു മുന്‍പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഭക്തരില്‍ നിന്നും യാതൊരുവിധ തുകയും ഈടാക്കാന്‍ അനുവദിക്കില്ല. എന്നീ കാര്യങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: