Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തു, പരീക്ഷണ കാൻസർ ചികിത്സയിലും മംമ്ത പങ്കാളിയായി, ആലപ്പി അഷ്റഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 07:47 pm IST
in Entertainment

രോ​ഗം പിടിപെട്ടില്ലായിരുന്നുവെങ്കിൽ സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാറാകേണ്ട നടിയായിരുന്നു മംമ്ത മോഹൻദാസെന്ന് ആലപ്പി അഷ്റഫ്. മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണി ഹ​രിഹരന് പരിചയപ്പെടുത്തി കൊടുത്ത് ഹരിഹരൻ സിനിമാ ലോകത്തിന് സമ്മാനിച്ച മണിമുത്താണ് മംമ്ത മോഹൻ​ദാസ്. ആദ്യ ചിത്രത്തിൽ തന്നെ ഒരു മാറാരോ​ഗിയുടെ വേഷത്തിൽ അഭിനയിച്ചപ്പോൾ മംമ്ത ഒരിക്കൽ പോലും കരുതി കാണില്ല ജീവിതത്തിലും ഇത്തരമൊരു അവസ്ഥ പകർന്നാടേണ്ടി വരുമെന്ന്.

മയൂഖം എന്ന മംമ്തയുടെ ആദ്യ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. ചെറുപ്പം മുതൽ സം​ഗീതത്തോട് ഭ്രാന്തമായ അഭിനിവേശം മംമ്തയ്‌ക്കുണ്ടായിരുന്നു. മലയാളത്തിലെ മുൻനിര നായികയായി ഉയർന്ന മംമ്തയ്‌ക്ക് തെലുങ്കിലെ ബി​ഗ് ബജറ്റ് സിനിമ അരുന്ധതിയിൽ നായിക വേഷം ചെയ്യാനുള്ള അവസരം വന്നിരുന്നു. അനുഷ്കയ്‌ക്ക് പകരം നായിക റോളിലേക്ക് ആ​ദ്യം വിളി വന്നത് മംമ്തയ്‌ക്കായിരുന്നു

കരാറിൽ ഒപ്പുവെച്ചുവെങ്കിലും മാനേജരുടേയും മറ്റും കുബുദ്ധി കാരണം മംമ്തയ്‌ക്ക് പിന്നീട് അതിൽ നിന്നും പിന്മാറേണ്ടി വന്നു. മലയാളത്തിൽ ഉൾപ്പടെ അരുന്ധതി സൂപ്പർ ഹിറ്റായിരുന്നു. ഈ സംഭവം യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ മംമ്തയെ സഹായിച്ചു. മംമ്തയുടെ സൗന്ദര്യത്തോടൊപ്പം തന്നെ ബുദ്ധിയും ധൈര്യവും എടുത്ത് പറയേണ്ടതാണ്. മംമ്തയെ മറ്റൊരു ഝാൻസി റാണി എന്നാണ് ഒരിക്കൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വിശേഷിപ്പിച്ചത്.

ബാല്യകാല സുഹൃത്ത് സുജിത്ത് പത്മനാഭനുമായി 11.11. 2011 എന്ന ഫാൻസി നമ്പർ ദിനത്തിലാണ് മംമ്തയുടെ വിവാ​​ഹം നടന്നത്. മറ്റൊരു ഫാൻസി നമ്പറായ 12.12. 2012 എന്ന ദിനത്തിൽ വിവാഹമോചനത്തിലുള്ള തീരുമാനം മംമ്ത എടുത്തു. ശേഷം കരിയർ ശ്രദ്ധകൊടുത്ത് വളർച്ചയുടെ പടവുകൾ ഒരോന്നായി മംമ്ത കയറുന്നതിനിടയിൽ വീണ്ടും കാൻസർ എത്തി. ഇക്കുറി രക്ഷയില്ലെന്നാണ് മംമ്ത കരുതിയത്. പ്രോജക്ടുകൾ എല്ലാം ഉപേക്ഷിച്ച് ജീവൻ തിരികെ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു അവർ. വീണ്ടും ക്ഷണിക്കാതെ വന്ന അതിഥി മംമ്തയുടെ വ്യക്തി ജീവിതത്തെയും ബാധിച്ചു.

തന്റെ അനാരോ​ഗ്യം മറ്റുള്ളവർക്ക് ബാധ്യതയായി തീരുമോയെന്ന് മംമ്ത ചിന്തിച്ചു. കൂടാതെ ആശ്വസിപ്പിച്ച് ഒപ്പം നിൽക്കാതെ പോയ പ്രണയവും. എല്ലാം ചേർന്ന് അസ്വസ്ഥമായ മനസുമായി മംമ്ത ബോൺമാരോ ട്രാൻസ്പ്ലാന്റ്സിന് വിധേയമായി. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിക്കാൻ നാൽപ്പത് ശതമാനം മാത്രമെ സാധ്യതയുള്ളുവെന്ന് അറിഞ്ഞിട്ടും വേറെ വഴിയില്ലാതെ അവർ സർജറി ചെയ്തു. ഇല്ലാത്ത ധൈര്യം പിടിച്ചെടുത്ത് വീണ്ടും സിനിമയിലേക്ക് തിരികെ വന്നു.

2013-2014 കാലഘട്ടത്തിൽ രോ​ഗം മംമ്തയിൽ ശക്തമായി പിടിമുറുക്കിയിരുന്നു. പതിനെട്ട് കീമോയും ഒരു സർജറിയും കഴിഞ്ഞ അവരുടെ ശരീരത്തിലേക്ക് കാട്ടുതീ പോലെ പടർന്ന് കയറി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്രവേള. അതിനിടയൽ അമേരിക്കയിൽ പുതിയതായി കണ്ടുപിടിച്ച പരീക്ഷണ ചികിത്സയ്‌ക്കായി മംമ്ത പോയി. ആ ചികിത്സയ്‌ക്ക് വിധേയയാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയായിരുന്നു മംമ്ത. മാതാപിതാക്കളെ പോലും നടി ഒപ്പം കൂട്ടിയില്ല.

 

 

 

 

Tags: CancerMamtha MohandasMalayalam MovieLatest newsAlappy ashraf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.