ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം എംപിമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കൊപ്പം കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദും കേസ് നല്‍കി. ബില്ലിന് ഭരണഘടനാ സാധുതയില്ലെന്നാരോപിച്ചാണ് കേസ്. രാഹുല്‍ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് കോണ്‍ഗ്രസ് എംപി ജാവേദ് കോടതിയെ സമീപിച്ചത്.
രാജ്യത്തെ മുസ്ലിംകളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് നിയമമെന്നും ഇസ്ലാമിക മതാചാരങ്ങള്‍ക്കെതിരായ നിയമമാണ് നടന്നിരിക്കുന്നതെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എംപിമാര്‍ ആരോപിച്ചു. അനസ് തന്‍വീര്‍ എന്ന അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി. രാജ്യത്ത് നിരവധി മുസ്ലിംകള്‍ കേസുമായി കോടതികളെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: